Skip to content

ഈശ്വരാ ചോരയായിരിക്കണേ!!

1

പതിവുപോലെ എല്ലാവരും വൈകീട്ട് ആറു മണിക്ക് തന്നെ വായനശാലയില്‍ എത്തി. ഒന്നാം തീയ്യതി ബാര്‍ അവധി ആണെന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ മദ്യാസക്തി അഞ്ചു പേരിലും വര്‍ക്ക്‌ ചെയ്തു തുടണ്ടി. ചില്ലറയും നോട്ടുമായി നാനൂറു രൂപ ഒപ്പിച്ചു വിനോദിന്റെ സൈക്കിളുമായി വിഷ്ണുവിന്റെ വീട്ടിലേക്ക് പാഞ്ഞു . അരയില്‍ കുപ്പിയും തിരുകി പ്രമോദിന്റെ മാടക്കടയില്‍ നിന്നും അച്ചാറും മേടിച്ചു പുതന്പള്ളിയിലെ കേറ്റം ആവേശത്തില്‍ എണീറ്റ്‌ നിന്ന് ചവിട്ടുന്നതിനിടെ മുണ്ടിന്റെ കുത്തഴിഞ്ഞു . വെപ്രാളത്തില്‍ ഒരു കൈ കുപ്പിയില്‍ പിടിച്ചതും സൈക്കിളിന്റെ ബാലന്‍സ് തെറ്റി റോഡിന്‍റെ തിട്ടയില്‍ നിന്നും താഴേക്ക് വീണു. എവിടെയൊക്കെയോ പൊട്ടിയതിന്റെ നീറ്റലില്‍ വീണിടത്ത് നിന്നും എനീക്കുന്നതിനു മുന്‍പ് കുപ്പി പരതി നോക്കി. ചങ്കില്‍ തീയാളി !! മുണ്ടില്‍ ഒരു നനവ്‌.. സര്‍വ ദൈവങ്ങളെയും വിളിച്ചു ഈശ്വരാ ചോരയായിരിക്കണേ…. :)